പ്രണയത്തിന് കണ്ണില്ല..മൂക്കില്ല..പ്രായമില്ല… 24 കാരന്‍റെ പ്രണയിനി പതിനേഴ് കൊച്ചുമക്കളുടെ മുത്തശ്ശി.. പ്രണയം പൂത്തുലഞ്ഞത് ടിക്ടോക്കിലൂടെ…

പ്രണയം അന്ധമാണെന്ന് നാം പലപ്പോഴും പറയാറുണ്ട്. പ്രണയത്തിന് ജാതിയോ മതമോ നിറമോ പ്രായമോ ഒന്നും തടസ്സമാവില്ലെന്ന സത്യം വീണ്ടും തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ ഇരുപത്തിനാലുകാരനും പതിനേഴ് കൊച്ചുമക്കളുടെ മുത്തശ്ശിയായ അറുപത്തിയൊന്നുകാരിയും. ഏറെ വ്യത്യസ്തമായ ഈ പ്രണയം കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം.

ചെറില്‍ മക്‌ഗ്രെഗര്‍ എന്ന മുത്തശ്ശിയാണ് ഇരുപത്തിനാലുകാരന്‍ ഖുറാന്‍ മക്കെയിന്‍ എന്ന യുവാവിന്റെ കാമുകി. ഇരുവരും തമ്മില്‍ 37 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. എന്നാല്‍ ഈ പ്രായവ്യത്യാസം തങ്ങളുടെ പ്രണയത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 17 കൊച്ചുമക്കളുള്ള ചെറില്‍, മക്കെയിനെ കണ്ടുമുട്ടുന്നത് അവന് വെറും പതിനഞ്ച് വയസ്സുള്ളപ്പോളാണ്.

കണ്ടുമുട്ടിയപാടെ പ്രണയം തോന്നുകയല്ല ഉണ്ടായത്. ടികിടോക്കിലൂടെ ഇരുവരും തമ്മിലുള്ള നിരന്തരം വീഡിയോകള്‍ ചെയ്യുമായിരുന്നു. അങ്ങനെയങ്ങനെ പതിയെ ഇരുപരുടെയും മനസ്സില്‍ പ്രണയം പൂവിട്ടു.

ഒരിക്കല്‍ ചെറില്‍ അവതരിപ്പിച്ച ഒരു ഡാന്‍സ് വീഡിയോയില്‍ ആരാധകര്‍ വളരെ മോശമായി ‘ട്രോളി’യപ്പോള്‍ അവരെ സംരക്ഷിക്കാനായി സഹ നിര്‍മ്മാതാവ് മക്കെയിന്‍ രംഗത്തെത്തിയിരുന്നു. പലരും ചെറിലിനെ മക്കെയിന്റെ ‘മുത്തശ്ശി’ എന്നു വിളിച്ച് കളിയാക്കാറുമുണ്ട്.

മോശമായ കമന്റുകള്‍ തന്നെ വല്ലാതെ വിഷമിപ്പാക്കാറുണ്ടെന്നും വിഷമം വന്നാലും കാമുകന്‍ തന്നെ പിന്തുണയ്ക്കാന്‍ ഓടിയെത്തുമെന്നും സങ്കടങ്ങളൊക്കെ അപ്പൊഴേ മാറുമെന്നും ചെറില്‍ പറയും. ചെറിലിന് വേണ്ടി യുദ്ധത്തിനു പോകാന്‍ വരെ താന്‍ റെഡിയാണെന്നും തന്നെ സംബന്ധിച്ചിടത്തോളം അവരാണ് തന്റെ രാജ്ഞിയെന്നും മക്കെയ്ന്‍ പറയും. ജൂലൈ 31 ന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News