കേന്ദ്രത്തിന്റെ വാഹന പൊളിക്കൽ നയം അശാസ്ത്രീയമെന്ന് മന്ത്രി ആന്റണി രാജു

കേന്ദ്രത്തിന്റെ വാഹന പൊളിക്കൽ നയം അശാസ്ത്രീയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വൻകിട സ്വകാര്യ വാഹന കമ്പനികളെ സഹായിക്കുന്ന നടപടിയാണിതെന്നും ഇതുമായി ബന്ധപ്പെട്ട എതിർപ്പറിയിച്ച് കേന്ദ്രത്തിന് നിവേദനം നൽകുമെന്നും മന്ത്രി പ്രതികരിച്ചു.

ഏകപക്ഷീയമായി വർഷം നിശ്ചയിക്കുന്നത് പ്രായോഗികമല്ലെന്നും വാഹനമോടിയ കിലോമീറ്റർ വേണം പരിശോധിക്കാനെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സൗഹൃദമാക്കാനാണ് ഈ പുതിയ നയമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അങ്ങനെ പരിസ്ഥിതി സൗഹൃദമാക്കണമെങ്കില്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്കോ എൽഎൻജിയിലേക്കോ മാറ്റാനാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വിമർശിച്ചു.

അതേസമയം, ഈ പുതിയ നയം കെ എസ് ആർ ടി സിയെ ബാധിക്കില്ലെന്നും എന്നാൽ സ്വകാര്യ വാഹന ഉടമകളെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here