പ്രീമിയര്‍ ലീഗില്‍ മിന്നുംതുടക്കവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്​

പുതുസീസണില്‍ സ്വപ്​നതുല്യമായ തുടക്കവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്​. ഓള്‍​ഡ്​ ​ട്രാഫേഡിനെ ചെങ്കടലാക്കി​ ഒഴുകിയെത്തിയ ആരാധകക്കൂട്ടത്തെ ഉന്മാദത്തിലാറാടിച്ച ചെങ്കുപ്പായക്കാര്‍ ലീഡ്​സ്​ യുനൈറ്റഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ്​ തകര്‍ത്തത്​. ഹാട്രിക്​ ഗോളുകളുമായി സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസ്​ സീസണിലെ കന്നി മത്സരം അവിസ്​മരണീയമാക്കി.

പന്തടക്കത്തില്‍ ഒപ്പത്തിനൊപ്പം നി​െന്നങ്കിലും പ്രതിരോധം തുറന്നിടുന്ന ലീഡ്​സിന്‍റെ കളി ശൈലി യുനൈറ്റഡ്​ മുതലെടുക്കുകയായിരുന്നു. 30 മിനിറ്റില്‍ ബ്രൂണോയിലൂടെയാണ്​ യുനൈറ്റഡ്​ അക്കൗണ്ട്​ തുറന്നത്​. ആദ്യ പകുതിയില്‍ മറ്റുഗോളുകളൊന്നും പിറന്നില്ല. 48ാം മിനിറ്റില്‍ ലൂക്​ ഐലിങ്ങിന്‍റെ ഗോളിലൂടെ ലീഡ്​സ്​ ഒപ്പമെത്തി. ഉണര്‍ന്നെണീറ്റ യുനൈറ്റഡ്​ 52ാം മിനിറ്റില്‍ ​ഗ്രീന്‍വുഡിലൂടെ ലീഡ്​ പിടിച്ചു. 54, 60 മിനിറ്റുകളില്‍ ബ്രൂണോയുടെ കാലുകള്‍ വീണ്ടും ഗോള്‍ ചുരത്തിയതോടെ യുനൈറ്റഡ്​ അജയ്യരാകുകയായിരുന്നു. 68ാം മിനിറ്റില്‍​ ഫ്രെഡ്​ യുനൈറ്റഡിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

റെക്കോര്‍ഡ്​ തുകയ്ക്ക്​ കൗമാര താരം ജേഡന്‍ സാഞ്ചോയെയും ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം റാഫേല്‍ വരാനെയയും ടീമിലെത്തിച്ച യുനൈറ്റഡ്​ ഇക്കുറി പ്രീമിയര്‍ ലീഗ്​ കിരീടം ഓള്‍ഡ്​ ട്രാഫേഡി​െലത്തിക്കണമെന്ന വാശിയിലാണ്​. 2012-13 സീസണിലെ കിരീട നേട്ടത്തിന്​ ശേഷം പ്രതാപികളായ യുനൈറ്റഡിന്​ പ്രീമിയര്‍ ലീഗില്‍ മുത്തമിടാന്‍ ആയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News