തിരുവാഭരണ മുത്തുകൾ കാണാതായ സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി എൻ വാസവൻ

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഏറ്റുമാനൂർ സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നും ആരെങ്കിലും കുറ്റക്കാരെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.

ക്ഷേത്രത്തിൽ പുതിയ മേൽശാന്തി ചുമതലയേറ്റത്തിനെ തുടർന്ന് തിരുവാഭരണത്തിന്റെയും മറ്റ് സാധന സാമഗ്രികളുടേയും കണക്കെടുപ്പ് പരിശോധനയിലാണ് തിരുവാഭരണത്തിൽ ചാർത്തുന്ന ഒരു മാലയുടെ തൂക്കത്തില് വ്യത്യാസം കണ്ടെത്തിയത്. 81 മുത്തുകളുള്ള സ്വർണ്ണം പൂശിയ രുദ്രാക്ഷമാലയിലെ ഒൻപത് മുത്തുകൾ കുറവുണ്ടെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here