ബോര്‍ബോണ്‍ ബിസ്‌കറ്റ് കൊണ്ട് അടിപൊളി കപ്‌കേക്ക്.. വെറും മൂന്ന് ചേരുവകള്‍ മാത്രം…

കപ്‌കേക്ക് പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ച്. വൈകുന്നേരം കുട്ടികള്‍ക്ക് സ്‌നാക്‌സിന്റെ കൂടെയോ സ്‌കൂളിലോ ഒക്കെ അമ്മമാര്‍ കപ്‌കേക്ക് കൊടുത്തുവിടാറുണ്ട്. എന്നാല്‍, ബോര്‍ബോണ്‍ ബിസ്‌കറ്റ് കൊണ്ട് അടിപൊളി കപ്‌കേക്ക് ഉണ്ടാക്കിയാലോ.. വെറും 3 ചേരുവകള്‍ മാത്രം മതി.

ആവശ്യമായ ചേരുവകള്‍

ബോര്‍ബോണ്‍ ബിസ്‌കറ്റ് – 2 പാക്കറ്റ്

ഡയറി മില്‍ക്ക് – 1 എണ്ണം

പാല്‍ – ഒരു കപ്പ്

തയാറാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ ബിസ്‌കറ്റും, പാലും അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ബിസ്‌കറ്റും, പാലും ചേര്‍ന്ന മിക്‌സ് ടീ കപ്പില്‍ 3/4 ഒഴിക്കുക.

ഡയറി മില്‍ക്ക് 4 ക്യൂബ് ഒരു കപ്പില്‍ ചേര്‍ത്ത് മുകളില്‍ അല്‍പം കൂടെ ബാട്ടര്‍ ഒഴിക്കുക.

ഏതെങ്കിലും ഒരു പാത്രം 15 മിനിറ്റ്‌സ് പ്രീ ഹീറ്റ് ചെയ്യുക.

ചൂടായ പാത്രത്തില്‍ ഒരു ചെറിയ സ്റ്റാന്‍ഡ് വച്ച് മുകളിലായി ഫില്‍ ചെയ്ത കപ്പ് 25 മിനിറ്റ്‌സ് ബേക്ക് ചെയ്യുക.

(ഓവന്‍ ഉള്ളവര്‍ 180 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചെയ്ത് 3 മിനിറ്റ് വച്ചാല്‍ മതി). ബോര്‍ബോണ്‍ കപ്‌കേക്ക് റെഡി. ഇനി കുട്ടികള്‍ക്കായി നല്‍കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News