കാത്തിരിപ്പ് ഫലം കണ്ടു; ഒടുവിൽ ആ ഫീച്ചർ വാട്​സ്​ആപ്പ്​ പുറത്തുവിടുന്നു

യൂസർമാർ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഫീച്ചർ ഒടുവിൽ വാട്​സ്​ആപ്പ്​ അവതരിപ്പിക്കാൻ പോവുകയാണ്​​. യൂസർമാർ ഒരു മൊബൈല്‍ ഓപ്പറേറ്റിങ്​ സിസ്റ്റത്തിൽ നിന്ന്​ മറ്റൊന്നിലേക്ക്​ മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് സന്ദേശങ്ങൾ, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്ആപ്പ് ചാറ്റ് ചരിത്രവും അതിലേക്ക്​ നീക്കാനുള്ള സംവിധാനമാണ്​ വരാൻ പോകുന്നത്​. ഇതോടെ ആൻഡ്രോയ്​ഡ്​-ഐ.ഒ.എസ് ഒാപറേറ്റിങ്​ സിസ്റ്റങ്ങളിൽ നിന്ന്​ പരസ്​പരം വാട്​സ്​ആപ്പ്​ ചാറ്റ്​ ഹിസ്റ്ററികൾ കൈമാറാൻ സാധിച്ചേക്കും.

കഴിഞ്ഞ ദിവസം നടന്ന, ഗാലക്​സി അൺപാക്ക്​ഡ്​ ഇവൻറിലാണ്​ ‘ക്രോസ്-പ്ലാറ്റ്​ഫോം ചാറ്റ് ട്രാൻസ്ഫർ’ വരുന്നതിനെ കുറിച്ച്​ വാട്ട്‌സ്ആപ്പ് സൂചന നൽകിയത്​. ഇത് തുടക്കത്തിൽ സാംസങ്ങി​െൻറ ഫോൾഡബ്​ൾ ഫോണുകളായ ഗാലക്സി Z ഫോൾഡ് 3, Z ഫ്ലിപ്പ് 3 എന്നിവയിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

മറ്റ് ഫോണുകളിലേക്ക്​ പിന്നീടായിരിക്കും അവതരിപ്പിക്കുക. സാംസങ്ങി​െൻറ ‘സ്മാർട്ട് സ്വിച്ച്’ ടൂളി​െൻറ ഭാഗമായിട്ടാണ്​ വാട്ട്‌സ്ആപ്പ് ചാറ്റ് മൈഗ്രേഷൻ എന്ന ഫീച്ചറും. നിങ്ങളുടെ പഴയ ഫോണിൽ നിന്ന് ഷെഡ്യൂളുകൾ, അലാറങ്ങൾ, കോൾ ലോഗുകൾ, ഫോട്ടോകൾ എന്നിവയും അതിലേറെയും ഡാറ്റകൾ കൈമാറാൻ അനുവദിക്കുന്നതാണ്​ ‘സ്മാർട്ട് സ്വിച്ച് ടൂൾ’.

ഐഫോണിൽ നിന്ന്​ വാട്​സ്​ആപ്പ്​ ചാറ്റുകൾ സാംസങ്​ ഫോണുകളിലേക്ക്​ കൈമാറാനായി ഒരു ലൈറ്റ്​നിങ്​ ടു യു.എസ്​.ബി ടൈപ്പ്​-സി കാബിൾ കരുതേണ്ടതുണ്ട്​. അതുപയോഗിച്ച്​ ഇരുഫോണുകളും കണക്​ട്​ ചെയ്യുക. നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ മൈഗ്രേറ്റ് ചെയ്യുന്നതിന് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതായും വരും.

ഐഒഎസ് 10.0 -ത്തിലും അതിനുമുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിലും ആൻഡ്രോയ്ഡ് വേർഷൻ 10 -നോ അതിനുമുകളിലോ പ്രവർത്തിക്കുന്ന ഫോണുകളിലും ഈ സവിശേഷത ഉപയോഗപ്പെടുത്താവുന്നതാണ്​. വാട്​സ്​ആപ്പി​െൻറ ഏറ്റവും പുതിയ വേർഷനിലേക്ക്​ അപ്​ഡേറ്റ്​ ചെയ്യേണ്ടതായുമുണ്ട്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News