ഭാര്യയെ ഭീഷണിപ്പെടുത്താന്‍ സ്‌ഫോടകവസ്തു കൊണ്ടുവന്നു… അബദ്ധത്തില്‍ കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം

ഭാര്യയെ ഭീഷണിപ്പെടുത്താന്‍ സ്‌ഫോടകവസ്തു കൊണ്ടുവന്ന മധ്യവയസ്‌കന് ദാരുണാന്ത്യം. അബദ്ധത്തില്‍ സ്‌ഫോടകവസ്തു കയ്യിലിരുന്ന് പൊട്ടിത്തെറിച്ചാണ് 45 കാരന്‍ മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂടിലാണ് സംഭവം. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര സ്വദേശിയായ പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്.

ഭാര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താനായി ഇയാള്‍ സ്‌ഫോടകവസ്തുവുമായി വീട്ടിലെത്തി. വീട്ടിനുള്ളില്‍ കടന്ന് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്‌ഫോടക വസ്തു ഉപയോഗിക്കാന്‍ ശ്രമിക്കുനനതിനിടെ അബദ്ധവശാല്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടുകാര്‍ ഇറങ്ങിവന്നപ്പോഴേക്കും മുരളീധരന്റെ മരണം സംഭവിച്ചിട്ടുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

ഭാര്യ സരിതയുമായി തെറ്റിയിരിക്കുകയായിരുന്ന മുരളീധരന്‍ ശനിയാഴ്ച ഉച്ചയോടെയാണ് സ്‌ഫോടകവസ്തുവുമായി വീട്ടിലെത്തിയത്. 15 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് ആണ്‍മക്കളുണ്ട് ഇവര്‍ക്ക്. പാറമടയില്‍ തൊഴിലാളിയാണ് മരിച്ച മുരളീധരന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here