ബിലാൽ എന്നും പുതിയതാ !!! മമ്മൂക്കയുടെ പുതിയ ഫോട്ടോ കണ്ട് ആരാധകർ

മമ്മൂട്ടിയുടെ പുറത്തു വരുന്ന ഓരോ ചിത്രങ്ങളും ആരാധകർക്ക് ആഘോഷമാണ്.പ്രത്യേകിച്ച് കൊവിഡ് കാലത്ത് മമ്മൂക്കയെ ഫോട്ടോയിലൂടെയെങ്കിലും കാണാൻ കാത്തിരുന്നവരാണ് മലയാളികൾ.മമ്മൂക്കയുടെ ഓരോ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തുകൊണ്ടിരുന്നു.

കൊവിഡ് നിയന്ത്രങ്ങൾക്ക് ശേഷം ആദ്യമായി പുറത്തിറങ്ങിയപ്പോൾ പാലാരിവട്ടത്തിനടുത്ത് ചായകുടിച്ചുകൊണ്ടു നിൽക്കുന്ന ചിത്രവും വിഡിയോയും വരെ വൈറൽ ആയി.കൊവിഡ് നിയന്ത്രങ്ങൾ കഴിഞ്ഞിട്ടും അതിനു മാറ്റമുണ്ടായില്ല.മമ്മൂട്ടിയുടെ ചിത്രങ്ങൾ മിനിറ്റുകൾ കൊണ്ടാണ് വൈറൽ ആകുന്നത്.ഒരേ ദിവസം തന്നെ രണ്ടു ചിത്രങ്ങളാണ് ആഘോഷിക്കപ്പെടുന്നത്.

creating my own space,wherever i go:എന്ന ക്യപാഷനിലാണ് മമ്മൂക്കയുടെ ഒരു ചിത്രം.താടിയും മുടിയും നീട്ടി വളർത്തി സ്റ്റൈൽ ആയി ഇരിക്കുന്ന ഒരു ഔട്ട് ഡോർ ചിത്രമാണത്.അടുത്ത് റിലീസാകാൻ പോകുന്ന ഭീഷ്മപർവത്തിന് വേണ്ടിയാണ് മുടി നീട്ടി വളർത്തിയിരിക്കുന്നത് എന്നാണ് വാർത്തകൾ പുറത്തു വരുന്നത്.

ഇന്ന് രാവിലെ മമ്മൂട്ടി പങ്കുവച്ച ബ്ലാക് ആൻഡ് വൈറ്റ്  ചിത്രവും പതിവുപോലെ വൈറലായി കഴിഞ്ഞു. നടന്മാരും ആരാധകരുമെല്ലാം മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്. ദുൽഖർ സൽമാനും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതിന് പൃഥ്വിരാജ് നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. “ലോകത്ത് അദ്ദേഹമെങ്ങനെയാണ് ഇത് ചെയ്യുന്നത്?” എന്നാണ് പൃഥ്വി കൗതുകത്തോടെ ചോദിക്കുന്നത്.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവമാണ് പ്രേക്ഷകർ  കാത്തിരിക്കുന്ന അടുത്ത  ചിത്രം. തെലുങ്കിൽ എജന്റ് എന്നൊരു ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ വില്ലനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News