ലോകജനതയുടെ ഹൃദയം കീഴടക്കി സഹോദരങ്ങൾ!!

രാജ്യമെങ്ങും വൈറലാവുകയാണ് നിഷ്കളങ്കരായ കുട്ടികളുടെ വീഡിയോ. വീടിന് മുന്നിലെത്തിയ ഒരു പാവപ്പെട്ട കുട്ടിയ്ക്ക് വേണ്ടി ചെരുപ്പും മാലയും വളയും വീട്ടിൽ നിന്നും എടുത്ത് നൽകുകയാണ് ഈ സഹോദരങ്ങൾ. വീടിന് മുന്നിൽ തന്റെ സമപ്രായക്കാരിയായ കുട്ടിയെ കണ്ട പെൺകുട്ടി അകത്ത് പോയി അവളുടെ ചെരുപ്പ് അവൾക്കായി നൽകി.

ഇതിന് പിന്നാലെ അകത്ത് നിന്ന് സഹോദരൻ കൂടി ഇറങ്ങി വന്നു. ആ കുട്ടിയെ അരികിൽ വിളിച്ച് അവളുടെ കഴുത്തിൽ മുത്തുമാലയും കയ്യിൽ വളകളും അണിയിക്കുകയാണ് ഈ സഹോദരങ്ങൾ. കാലിൽ ചെരുപ്പ് കൂടി അണിയിച്ചാണ് ആ കുട്ടിയെ ഇവർ പറഞ്ഞയക്കുന്നത്.

സമീപത്തെ വീടിന് മുകളിൽ നിന്നും ആരോ പകർത്തിയ വിഡിയോ ആണെന്ന് വ്യക്തം. എന്നാൽ ഇത് എവിടെ നിന്നാണ് എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്. കുട്ടികളുടെ പെരുമാറ്റം ഏറെ ഹൃദ്യമാണെന്ന് പോസ്റ്റിന് താഴെ കമന്റുകൾ നിറയുന്നു. വിഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News