സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന  പദ്ധതിക്ക് തുടക്കമിട്ട് അനർട്ട്

അനർട്ടിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന  പദ്ധതിക്ക് തുടക്കമായി. മാതൃകാ പദ്ധതിയായി പിണറായി പഞ്ചായത്തിൽ സ്ഥാപിച്ച 30 സൗരോര്‍ജ നിലയങ്ങളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷണൻകുട്ടി നിർവ്വഹിച്ചു.

പിണറായി പഞ്ചായത്തിലെ 13 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓണ്‍ഗ്രിഡ് നിലയങ്ങളും 17 അങ്കണവാടികളിലായി ഓരോ കിലോവാട്ട് വീതം ശേഷിയുള്ള ഓഫ് ഗ്രിഡ് നിലയങ്ങളുമാണ് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സൗരോര്‍ജൽകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആര്യാട്, പിലിക്കോട്, നെടുങ്കണ്ടം പഞ്ചായത്തുകളിലും തൃശൂര്‍, തിരുവനന്തപുരം കോര്‍പറേഷനുകളിലുമായി അഞ്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അഞ്ചു കോടിയോളം രൂപയാണ് ഇതിനായി വകയിരുത്തിയത്. പിണറായി, പിലിക്കോട്, ആര്യാട് എന്നീ പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു.

പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി ഓൺലൈനായി നിർമിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വി ശിവദാസന്‍ എം പി മുഖ്യാതിഥിയായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സി പി അനിത, പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വേലുരി, ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ അനീഷ് എസ് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News