സ്വാതന്ത്യദിനാഘോഷം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയർത്തും

ഇന്ത്യയെമ്പാടുമുള്ള ജനസഹസ്രങ്ങൾ ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. കൊവിഡ് മഹാമാരിക്ക് ഇടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് രാജ്യത്താകമാനം ആഘോഷങ്ങൾ നടക്കുക. ശാരീരിക അകലം, മാസ്‌ക് എന്നിവ നിർബന്ധമാണ്.

സ്‌കൂൾ വിദ്യാർത്ഥികൾ ഇത്തവണയും ആഘോഷങ്ങളുടെ ഭാഗമാകില്ല.  പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും.. മൂന്ന് സേന വിഭാഗങ്ങളിൽ നിന്ന് പ്രധാനമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി  രാജ്യത്തെ അഭിസംബോധന ചെയ്യും.

അതേസമയം, സിപിഐഎമ്മും സിപിഐയും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കും. 10 മണിക്ക് എകെജി ഭവനിലും, 11 മണിക്ക് സിപിഐ ആസ്ഥാന മന്ദിരത്തിലും ദേശീയ പതാക ഉയത്തും. രാജ്യവ്യാപകമായി എല്ലാ പാർട്ടി യൂണിറ്റുകളും ആഘോഷ പരിപാടികൾ നടക്കും. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News