ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ് ഏടുകള്‍…

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ജ്വലിക്കുന്ന അധ്യായങ്ങൾ എഴുതിയ പാരമ്പര്യം ഉള്ള ജില്ലയാണ് തിരുവനന്തപുരം. കേരളത്തിൽ  കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുക്കുന്നതിന് മുൻപ് തന്നെ കമ്മ്യൂണിസ്റ്റ് ലീഗ് പിറവി എടുത്ത ജില്ലയാണ് തലസ്ഥാനത്തേത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഭാഗമായ നിരവധി കർഷക തൊഴിലാളി മുന്നേറ്റങ്ങൾക്കും ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് റീജ്വൻറുമാർ പിൻ സീറ്റ് ഭരണം നടത്തിയിരുന്ന തിരുവതാംകൂറിൽ രാജവാഴ്ച്ചക്കും ദിവാൻ ഭരണത്തിനെതിരെ ജന രോഷം ഉയർത്തി കൊണ്ടു വരുന്നതിൽ  കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് ചെറുതായിരുന്നില്ല.  നിവേദനം നൽകുന്നതിനപ്പുറം മറ്റൊരു പ്രക്ഷോഭ രീതിയും അറിയാത്ത സ്റ്റേറ്റ് കോൺഗ്രസിന്‍റെ ഉദാസീന സമീപനത്തിൽ മനംമടുത്താണ് ചോര തിളപ്പുള്ള ഒരു സംഘം ചെറുപ്പക്കാർ കമ്മ്യൂണിസ്റ്റ് ആശയഗതിയിൽ ആകൃഷ്ടരാകുന്നത്.

1921 ആഗസ്റ്റ് 24ന്  യൂണിവേഴ്സിറ്റി കോളേജിലെ ഫീസ് വർദ്ധനവിന് എതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ദിവാൻ രാഘവയ്യയുടെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ 3 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു.

ആ സമരം പരാജയപ്പെട്ടെങ്കിലും അന്ന് ആ സമരത്തിൽ പങ്കെടുത്തിരുന്ന എൻ പി കുരിക്കൾ റഫ്രിജറേറ്റർ മെക്കാനിസം പഠിക്കാൻ തിരുനൽവേലിയിലെത്തി, ശിങ്കാരവേലു ചെട്ടിയാരിൽ നിന്ന് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സ്വീകരിച്ച  എൻ.പി കുരിക്കൾ തലസ്ഥാനത്ത് മടങ്ങിയെത്തി എൻ സി ശേഖറിനൊപ്പം ചേർന്ന് കമ്മ്യൂണിസ്റ്റ് ലീഗ് രൂപീകരിച്ചു.

മീറ്ററ്റ് ഗൂഢാലോചന കേസിൽ പ്രതികൾ ആയിരുന്ന 33 പേർ വിചാരണ വേളയിൽ കോടതിയിൽ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിലെ മലയാള പരിഭാഷ വിതരണം ആണ് യൂത്ത് ലീഗ് അംഗങ്ങൾ ആദ്യം ഏറ്റെടുത്ത പ്രവർത്തനം.

പിൽക്കാലത്ത് എംഎൻ ഗോവിന്ദൻ നായർ ,ടി.വി തോമസ് , പി.ടി പുന്നൂസ് എന്നിവരും ആ സംഘത്തിൻ്റെ ഭാഗമായി .അന്ന് തിരുവതാംകൂറിന്‍റെ ഭാഗമായിരുന്ന കന്യാകുമാരിയിലെ റമ്പർ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഇടയിൽ കമ്മ്യൂണിസ്റ്റ് ആശയഗതികൾ തീ പോലെ പടർന്ന് പിടിച്ചു.

കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തി പ്രാപിച്ചതോടെ അതിക്രമങ്ങളും വർദ്ധിച്ചു. നെയ്യാറ്റിൻകര വെടിവെയ്പ്പിനെ തുടർന്ന് വാട്ട്കീസ് എന്ന പോലീസ് കമ്മീഷണർ സഞ്ചരിച്ചിരുന്ന ബസ് ബാലരാമപുരത്ത് വെച്ച് ഫക്കീർ ഖാൻ എന്ന കമ്മ്യൂണിസ്റ്റ് യുവാവ് തടഞ്ഞത് ദിവൻ സർ സി.പി.യെ ഞെട്ടിച്ചു.

സ്വാതന്ത്ര പ്രക്ഷോഭത്തിന്‍റെ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തിരുവതാംകൂറിൽ ദിവാനിൽ നിന്ന്  പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ലെന്ന് പ്രൊഫസർ. കാർത്തികേയൻ നായർ കൈരളി ന്യൂസിനോട് പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര സമര മുന്നേറ്റത്തിൽ തലസ്ഥാനത്തെ കമ്മൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് ചെറുതായിരുന്നില്ല.  ഉത്തരവാദിത്വ ഭരണത്തിനും ദിവൻ രാജവാഴ്ച്ചക്കും എതിരെ അത്യുജ്ജലവും ഐതിഹാസികവുമായ സമര മുന്നേറ്റങ്ങൾ കൊണ്ട്  സ്വയം സാക്ഷപ്പെടുത്തിയ നിരവധി അധ്യായങ്ങൾ ആണ് തലസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകൾ ജനങ്ങൾക്ക് പകർന്ന് നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel