75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം: ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. അടുത്ത 25 വർഷം നിർണായകമാണെന്നും ഭാരതം വികസനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങിൽ 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ചു.

ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ഇന്ത്യ നന്ദിയോടെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്വാതന്ത്ര്യസമര സേനാനികളെയും രാഷ്ട്രശില്പികളെയും പേരെടുത്തു ആദരമർപ്പിച്ചു.

ചടങ്ങിൽ യുവാക്കൾക്ക് ജോലി സാധ്യത ഉറപ്പു വരുത്താനുള്ള നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച മോദി, ആധുനിക അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസന പദ്ധതികൾ എത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

75-ാം സ്വാതന്ത്ര്യ ദിനത്തിൽ 75 വന്ദേ ഭാരത് ട്രെയിന്കൾ പുറത്തിറക്കുമെന്നും,
രാജ്യത്ത് എല്ലാ മേഖലയിലും സ്ത്രീകൾക്ക് തുല്യ പ്രാധാന്യം നൽകുമെന്നും, സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.ചെറുകിട കർഷകരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ചെറുകിട കർഷകർക്കായി 1.5 ലക്ഷം കോടി രൂപയുടെ പദ്ധതി ഒരുക്കി,കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സഹായം എത്തിക്കുമെന്നും കാർഷിക മേഖലയിലെ പരിഷ്കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധത്തിൽ രാജ്യം ലോകത്തിനു മാതൃകയാണെന്നും 54 കോടിയിലേറെ വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തുവെന്നും മോദി വ്യക്തമാക്കി.

നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഒളിംപിക്സ് മെഡൽ ജേതാക്കൾക്കും പ്രധാനമന്ത്രി അഭിവാദ്യം അർപ്പിച്ചു. ഒളിമ്പിയന്മാർ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്നും തലമുറകൾ ഇത് ഓർക്കുമെന്നും മോദി പറഞ്ഞു. 500 എൻസിസി കേഡറ്റുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സ്വാതന്ത്ര്യദിനാഘോഷം. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ എട്ടാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നത്തേത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് പഴുതടച്ച നിരീക്ഷണത്തിലാണ് രാജ്യതലസ്ഥാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News