
കേരളത്തിൽ മൂന്ന് ജഡ്ജിമാരുടെ വീടുകളിൽ ബോംബ് വെക്കുമെന്ന് ഭീഷണി. മൈസൂരിലെ ജയിലിൽ നിന്നാണ് ലാന്‍റ് ഫോണിൽ നിന്നുള്ള ഭീഷണി സന്ദേശം ലഭിച്ചത്. കൊല്ലം അഡീഷണൽ എസ്പി ഓഫീസിലെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.
കൊലപാതക കേസിൽ പ്രതിയായ ചവറ സ്വദേശി ജയേഷ് എന്ന സഹീറാണ് ഭീഷണി സന്ദേശം കൈമാറിയതെന്നു കണ്ടെത്തി.
ബോംബ് ഭീഷണിയെ തുടർന്ന് ജില്ലയിലെ ജഡ്ജിമാരുടെ വീടുകളിൽ ബേംബ് സ്ക്വാഡ് പരിശോധന നടത്തി. മൂന്ന് ജഡ്ജിമാരിൽ ഒരാൾ കൊല്ലം സ്വദേശിയാണ്. മുമ്പും ഇയാൾ സന്ദേശങ്ങള്‍ കൈമാറീട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here