75-ാം സ്വാതന്ത്ര്യദിനം: മുഖ്യമന്ത്രി തിരുവനന്തപുരത്ത് ദേശീയ പതാകയുയര്‍ത്തി

രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ഥാനത്തുടനീളം ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാകയുയര്‍ത്തി. ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന കാ‍ഴ്ചപ്പാടുകള്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ക‍ഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോ‍ഴാണ് സ്വാതന്ത്ര്യദിനാഘോഷം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ ദേശീയ പതാകയുയര്‍ത്തി.

ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് സ്വീകരിച്ചത്.

കൃത്യം 9 മണിക്ക് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പരേഡിന്‍റെ സല്യൂട്ടിനും,ദേശീയഗാനത്തിനും ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ദേശീയ തലത്തില്‍ ആസാദി കാ അമൃത് മഹോത്സവായി ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന് പാടിയ മഹാകവി കുമാരനാശാനെ സ്മരിച്ചുകൊണ്ടാണ് സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്.

ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന കാ‍ഴ്ചപ്പാടുകള്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ക‍ഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോ‍ഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ്യവും സാമ്പത്തികവുമായ സമത്വം സാധ്യമാക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. മന്ത്രിമാരായ വി.ശിവന്‍കുട്ടി,ആന്‍റണി രാജു എന്നിവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ സന്നിഹിതരായി.

മന്ത്രി പി രാജീവ് കാക്കനാട് ഷട്ടില്‍ കോര്‍ട്ട് മൈതാനിയില്‍ ദേശീയ പതാകയുയര്‍ത്തി. മന്ത്രി വിഎന്‍ വാസവന്‍ പൊലീസ് ഗ്രൗണ്ട് പരേഡില്‍ പതാകയുയര്‍ത്തി. കൊല്ലത്ത് മന്ത്രി കെഎന്‍ ബാലഗോപാലും, പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജും,കോ‍ഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി എകെ ശശീന്ദ്രനും,കാസര്‍ഗോഡ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും,എംഎസ്പി ആസ്ഥാനത്ത് വി അബ്ദുറഹ്മാനും ദേശീയ പതാകയുയര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News