സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി; എ വിജയരാഘവന്‍

സ്വാതന്ത്ര്യസമരത്തില്‍ ഇടതുപക്ഷം ത്യാഗപൂര്‍ണമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്‍. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

1947 ഓഗസ്റ്റ് 15 ന് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ സംസ്ഥാന സെക്രട്ടറി പി കൃഷ്ണ പിള്ള പതാക ഉയര്‍ത്തിയിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം ഇല്ലാത്തവരുടെ കൈകളിലാണ് ഇന്ന് കേന്ദ്രഭരണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ഭരണഘടനയേയും മതനിരപേക്ഷതയേയും പരിരക്ഷിക്കാന്‍ ശക്തമായ ചെറുത്ത് നില്‍പ് ആവശ്യമാണ്. സുധാകരന് സ്വാതന്ത്ര്യ സമര മൂല്യങ്ങളെ കുറിച്ച് അറിവില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News