ദേശീയപതാകയെ അപമാനിച്ച് ബിജെപി; പതാക തലകീഴായി ഉയര്‍ത്തി കെ സുരേന്ദ്രന്‍; അമളി പറ്റിയതോടെ തിരിച്ചിറക്കി- വീഡിയോ

ദേശീയപതാകയെ അപമാനിച്ച് ബിജെപി. പതാക തലകീഴായി ഉയര്‍ത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയപതാകയെ അപമാനിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തവെയാണ് അമളി പറ്റിയത്.

പതാക പകുതി ഉയര്‍ത്തി ‘ഭാരത് മാതാ കി’ എന്ന മുദ്രാവാക്യം വിളി തുടങ്ങിയപ്പോഴാണ് പതാക തലചതിരിഞ്ഞെന്ന കാര്യം ബോധ്യമായത്. അമളി പറ്റിയെന്ന് കണ്ടെത്തിയതോടെ പതാക തിരിച്ചിറക്കുകയായിരുന്നു.

ബിജെപി നേതാവ് ഒ രാജഗോപാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കയര്‍ കുരുങ്ങിയതാണ് പതാക തലകീഴായി ഉയരാന്‍ കാരണമായതെന്നാണ് ബിജെപിയുടെ വിശദീകരണം. എന്നാല്‍, തലകീഴാക്കി കെട്ടിയതാണ് അമളിപ്പറ്റാന്‍ കാരണമെന്ന് പുറത്തിറങ്ങിയ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി.

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതിതില്‍ കെ സുരേന്ദ്രനെതിരേ വ്യാപകമായ വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലും ട്രോളന്മാര്‍ എത്തി പൊങ്കാലയിടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here