“സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്”: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വി.എസ് അച്യുതാനന്ദന്‍

രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസയുമായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ജനിച്ചുവളർന്ന എന്നെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാൻ ഞങ്ങൾക്ക് ലഭിച്ച ഊർജമെന്ന് വി.എസ് അച്യുതാനന്ദന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

വി.എസ്. അച്യുതാനന്ദന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ജനിച്ചുവളർന്ന എന്നെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാൻ ഞങ്ങൾക്ക് ലഭിച്ച ഊർജം.
സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേർതിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമായിരിക്കും. എന്നാൽ, പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അതിന്റെ അറിവിലും അർത്ഥത്തിലും ഉൾക്കൊള്ളുന്ന സകലമാന ജനതതികൾക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here