കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മുന്നില്‍; മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മുന്നിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ രാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൊവിഡ് മഹാമാരിയെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

കൊവിഡിനെ ജയിക്കാന്‍ ഓരോരുത്തരും പോരാളികള്‍ ആകണമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. കൊവിഡ് മുന്നണി പോരാളികളെ മന്ത്രി അഭിനന്ദിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ അപലപനീയമെന്നും കര്‍ശന നടപടി എടുക്കുമെന്നും വീണാജോര്‍ജ് വ്യക്തമാക്കി.

അതേസമയം, പത്തനംതിട്ട മുനിസിപ്പൽ  സ്റ്റേഡിയത്തിൽ മന്ത്രി വീണാ ജോർജ് ദേശീയപതാക ഉയർത്തി. പൊലീസ് സേനാ വിഭാഗങ്ങൾ അണിനിരന്ന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. പത്തനംതിട്ട സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനു രാവിലെ 9 ന് പതാക ഉയർത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here