ഒരു ഫ്‌ളാറ്റ് മാത്രമുള്ള കുടുംബങ്ങള്‍ക്ക് നാലോ അഞ്ചോ കാറുകള്‍ വാങ്ങുന്നതിന് വിലക്ക്

ഒരു ഫ്‌ളാറ്റ് മാത്രമുള്ള കുടുംബങ്ങള്‍ക്ക് മതിയായ പാര്‍ക്കിംഗ് സ്ഥലമില്ലെങ്കില്‍ നാലോ അഞ്ചോ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കരുതെന്ന് ബോംബൈ ഹൈക്കോടതി. നവി മുംബൈ നിവാസി സന്ദീപ് താക്കൂര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

കാര്‍ പാര്‍ക്കിംഗ് സ്ഥലം കുറയ്ക്കാന്‍ ഡവലപ്പര്‍മാരെ അനുവദിച്ചുകൊണ്ട് ഏകീകൃത വികസന നിയന്ത്രണ, പ്രമോഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത സര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി.

അതേസമയം,വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സംബന്ധിച്ച് മഹാരാഷ്ട്രയില്‍ ഒരു ഏകീകൃത നയമില്ലാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News