ഇങ്ങള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ ന്റെ സുരേന്ദ്രൻ ജീ……

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ട്രോളുകളുടെ പെരുമഴയാണ് സോഷ്യൽ മീഡിയയിൽ.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തവെയാണ് അമളി പറ്റിയത്.

പതാക പകുതി ഉയര്‍ത്തി ‘ഭാരത് മാതാ കി’ എന്ന മുദ്രാവാക്യം വിളി തുടങ്ങിയപ്പോഴാണ് പതാക തല തിരിഞ്ഞെന്ന കാര്യം ബോധ്യമായത്. അമളി പറ്റിയെന്ന് കണ്ടെത്തിയതോടെ പതാക തിരിച്ചിറക്കുകയായിരുന്നു.

അതേസമയം സോഷ്യൽ മീഡിയ ബിജെപിയ്ക്ക് പറ്റിയ അബദ്ധം ഏറ്റെടുത്തിരിക്കുകയാണ് .

‘സംസ്ഥാന ബിജെപിക്കാരെ മൊത്തം നാറ്റിച്ചു…. ഉളുപ്പ് വേണം…ഇത്തിരി അന്തം ആവാം’, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെ ആണല്ലോ എന്നൊക്കെയാണ് സുരേന്ദ്രനോട് സോഷ്യൽ മീഡിയ പറയുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News