അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി താലിബാന്‍

അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ അതീവ ഗുരുതര അവസ്ഥയിലേയ്ക്ക് കടന്നിരിക്കുകയാണ് .രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തി താലിബാന്റെ പുതിയ ചട്ടങ്ങളും പ്രാബല്യത്തില്‍ വന്നു. പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾക്ക് മാർക്കറ്റുകളിലെ പ്രവേശനം താലിബാൻ വിലക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാൽപ്പാദം പുറത്തു കാണുന്ന തരം ചെരുപ്പുകൾ ധരിച്ച് പുറത്തിറങ്ങിയ പെൺകുട്ടികളെ ഭീകരവാദികൾ ആക്രമിച്ചു.

സ്ത്രീകൾക്കെതിരെ അഫ്ഗാനിൽ കൂടുതൽ അതിക്രമങ്ങൾ നടക്കുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ പതിനെട്ടണ്ണം കേവലം എട്ട് ദിവസം കൊണ്ടാണ് താലിബാൻ പിടിച്ചെടുത്തത്. കാബൂളിന് തൊട്ടടുത്ത് അഫ്ഗാൻ എത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനിൽ കൊവിഡിനെതിരായ വാക്സിനേഷനും താലിബാൻ നിരോധിച്ചു .അഫ്ഗാനിസ്ഥാനിൽ താലിബാൻ ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് വാക്സിനേഷൻ നിരോധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇവിടുത്തെ ആശുപത്രികളിൽ നിരോധനം സംബന്ധിച്ച പോസ്റ്ററുകളും താലിബാൻ പതിപ്പിച്ചു.

കഴിഞ്ഞയാഴ്ചയാണ് പാക്ത്യ പ്രവിശ്യയിൽ താലിബാൻ പിടിമുറുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പദ്ധതിയുടെ ഭാഗമായാണ് പ്രധാനമായും അഫ്ഗാനിസ്ഥാനിൽ വാക്സിൻ എത്തുന്നത്.

അഫ്ഗാനിൽ അവിവാഹിതരായ സ്ത്രീകൾ താലിബാൻ ഭീകരവാദികളെ വിവാഹം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിൽ അഫ്ഗാൻ സേനയുടെ ഭാഗമായവരെ കൂട്ടക്കൊല ചെയ്യുകയാണ്. പൗരന്മാർക്ക് നേരെ പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel