കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; നിലപാട് കടുപ്പിച്ച് ഗ്രൂപ്പുകള്‍

കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും. കെ.പി.സി.സി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന് ഗ്രൂപ്പുകള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

ഡി.സി.സി പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായാണെന്നാണ് പരാതി. കെപിസിസി നേതൃത്വം പട്ടികയില്‍ സ്വന്തക്കാരെ തിരുകി കയറ്റിയെന്നും അയോഗ്യരായവര്‍ പട്ടികയില്‍ ഇടം നേടിയെന്നും ഗ്രൂപ്പുകളുടെ പരാതി ഉയരുകയാണ്.

കെ സുധാകരനും വി.ഡി സതീശനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നതായി ആരോപണം ശക്തമാകുമ്പോള്‍ ഹൈക്കമാന്റിന് പരാതി നല്‍കിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും.സുധാകരന്റെ പട്ടിക പ്രഖ്യാപിച്ചാല്‍ നേതൃത്വവുമായി സഹകരിക്കില്ലെന്നും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും നല്‍കിയ പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here