മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഐഎം നേതാവുമായ ടി കെ ഗോപാലകൃഷ്ണൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും, കോട്ടയം പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ ടി.കെ ഗോപാലകൃഷ്ണൻ അന്തരിച്ചു.
കേരളകൗമുദി, ദേശാഭിമാനി എന്നിവിടങ്ങളിൽ കോട്ടയം ബ്യൂറോ റിപ്പോർട്ടറായും, കലാകൗമുദി മെട്രോ വാർത്ത ബ്യൂറോ ചീഫായും പ്രവർത്തിച്ചിരുന്നു.

സിപിഐഎം ലോക്കൽ കമ്മറ്റി നേതാവായിരുന്നു. പക്ഷാഘാതത്തേത്തുടർന്ന് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും
രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

സംസ്കാരം തിങ്കൾ വൈകിട്ട് 4 ന് കോട്ടയം ചാന്നാനിക്കാട്ടെ കുടുംബ വീട്ടുവളപ്പിൽ നടക്കും. മൃതദേഹം നാളെ രാവിലെ 8 മുതൽ പരുത്തും പാറയിലെ പനച്ചിക്കാട് ബാങ്ക് ആസ്‌ഥാനത്ത് കൊണ്ടുവരും. പിന്നീട് 10 വരെ പൊതു ദർശനത്തിന് വയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here