ലീഗ്-ഹരിത ഒത്തു തീർപ്പ് ചർച്ച പരാജയം: പരാതി പിൻവലിക്കണമെന്ന് ലീഗ് ,നടപടിയില്ലാതെ പിൻവലിക്കില്ലെന്ന് ഹരിത

നേതാക്കളിൽ നിന്നും ലൈംഗിക അധിക്ഷപം നേരിടേണ്ടി വന്നെന്ന എംഎസ്എഫ് വനിതാ വിഭാഗത്തിന്റെ പരാതി പിൻവലിപ്പിക്കാൻ ശ്രമവുമായി മുസ്ലീം ലീഗ്. വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാൻ മുനവ്വറലി തങ്ങൾ ആവശ്യപ്പെട്ടു.

പ്രശ്നപരിഹാരത്തിന് രണ്ട് ദിവസത്തെ സാവകാശം വേണമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. അതേസമയം, ലൈംഗികമായി അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹരിത നേതാക്കള്‍.സംഭവത്തില്‍ പൊലീസ് ഹരിത ജനറൽ സെക്രട്ടറിയുടെ മൊഴിയെടുത്തു.

എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ച് പത്ത് ‍വനിതാ നേതാക്കളാണ് വനിതാ കമ്മീഷന് നൽകിയ പരാതിയത്.

അതേസമയം, പി കെ നവാസിനെതിരെ ഹരിത നേതാക്കൾ നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോർട്ട് നൽകാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന് നിർദേശം നൽകി.പരാതി ഒത്തുതീർപ്പാക്കാൻ ലീഗ് നേതൃത്വം തിരക്കിട്ട് ചർച്ചകൾ നടത്തുന്നതിനിടെയാണ് വനിതാ കമ്മീഷൻ നടപടിയിലേക്ക് കടന്നത്.

കോഴിക്കോട് വച്ച് ജൂൺ 22 ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമർശങ്ങളാണ് പരാതിയുടെ അടിസ്ഥാനം. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സംഘടനാകാര്യങ്ങളിൽ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവെ വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ അത് പറയൂ എന്നാണ് പരാമർശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News