75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേരള പി എസ് സി  കമ്മീഷൻ

കേരള പബ്ലിക് സർവീസ് കമ്മീഷൻ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പട്ടം ആസ്ഥാന ഓഫിസിൽ ചെയർമാൻ അഡ്വ: എം.കെ.സക്കീർ ദേശിയ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ ചെയർമാൻ അധ്യക്ഷത വഹിച്ചു.

കമ്മീഷനംഗങ്ങളായ ഡോ.എം.ആർ. ബൈജു, ഡോ.ജിനു സക്കറിയ ഉമ്മൻ, പി.കെ.വിജയകുമാർ, ഡോ.ശ്രീകുമാർ.എസ്.എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.പി.എസ്.സി.സെക്രട്ടറി സാജു ജോർജ് സ്വാഗതം പറഞ്ഞു. അഡീഷണൽ സെക്രട്ടറി മനുകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

കൺട്രോളർ ഓഫ് എക്സാമിനേഷൻ അനിത.എസ്, കൺട്രോളർ ഓഫ് ഫിനാൻസ് അനിതകുമാരി ഡി.എസ്, അഡീഷണൽ സെക്രട്ടറിമാരായ ലി മാൻ്റി ലിസക്കറിയാസ്, ബിന്ദു.വി.ജി, ജോയിൻ്റ് സെക്രട്ടറി പ്രശാന്ത്കുമാർ.കെ., പബ്ലിക് റിലേഷൻസ് ഓഫിസർ സുനുകുമാർ.കെ.വി, വിജിലൻസ് വിഭാഗം എസ്.പി. രാജേഷ്,ഡി.വൈ.എസ്.പി കൃഷ്ണകുമാർ.ബി, എന്നിവരും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here