സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 

സിപിഐഎം, സിപിഐ ആസ്ഥാന മന്ദിരങ്ങളിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തി. എകെജി ഭവനിൽ പോളിറ്റ് ബ്യുറോ അംഗം ഹനൻ മൊല്ല പതാക ഉയർത്തി. സിപിഐ ജനറൽ സെക്രട്ടറി  ഡി രാജയാണ് സിപിഐ ആസ്ഥാനമന്ദിരത്തിൽ പതാക ഉയർത്തിയത്.

മാപ്പ് എഴുതി നൽകി രാജ്യത്തെ ഒറ്റു കൊടുത്തതാണ് സംഘ പരിവാർ പാരമ്പര്യമെന്നും അവർക്ക് സ്വാതന്ത്ര്യ സമരത്തിലെ ഇടത് പക്ഷതിന്റെ പങ്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ഹനൻ മൊല്ലയും, ഡി രാജയും പ്രതികരിച്ചു.

സ്വാതന്ത്ര്യ സമരത്തിൽ മഹത്തരമായ പങ്കു വഹിച്ച ഇടത് പക്ഷത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ ബിജെപിക്കോ കോണ്‍ഗ്രസിനോ അവകാശമില്ലെന്ന വസ്തുതയാണ് സിപിഐഎമ്മും സിപിഐയും വ്യക്തമാക്കുന്നത്.

സിപിഐഎം ആസ്ഥാനമന്ദിരമായ എകെജി ഭവനിൽ പോളിറ്റ് ബ്യുറോ അംഗം ഹനൻ മൊല്ല പതാക ഉയർത്തി. മാപ്പ് എഴുതി നൽകി രാജ്യത്തെ ഒറ്റു കൊടുത്തതാണ് സംഘ പരിവാർ പാരമ്പര്യമെന്നും അവരാണ് ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിന്റെ വക്താക്കൾ ആകാൻ ശ്രമിക്കുന്നതെന്നും ഹനൻ മൊല്ല വിമർശിച്ചു. ചരിത്രത്തെ മാറ്റിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പോളിറ്റ് ബ്യുറോ അംഗം തപൻ സെൻ, വിജൂ കൃഷ്ണൻ, കൃഷ്ണപ്രസാദ്‌, എആർ സിന്ധു, വിപി സാനു ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സിപിഐ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പതാക ഉയർത്തി.

ബിജെപിക്കോ ആർഎസ്എസിനോ സ്വാതന്ത്ര്യ സമരത്തിന് ഒരു പങ്കുമില്ലെന്ന  വസ്തുത ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കും തുടക്കമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News