പാലോട് രവി തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാള്‍; അച്ചടക്ക നടപടിക്ക് ശേഷവും നിലപാടില്‍ ഉറച്ച് പി.എസ്.പ്രശാന്ത് 

അച്ചടക്ക നടപടിക്ക് ശേഷവും നിലപാടില്‍ ഉറച്ച് കെപിസിസി സെക്രട്ടറി  പി.എസ്.പ്രശാന്ത്. പാലോട് രവി നിയസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളെന്ന് പ്രശാന്ത് ഉറപ്പിച്ചു പറയുകയാണ്. തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി രഹസ്യയോഗം ചേര്‍ന്നെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.

ഇക്കാര്യങ്ങള്‍ കെ.സുധാകരനെ നേരില്‍കണ്ട് ബോധ്യപ്പെടുത്തുമെന്നും അച്ചടക്കനടപടി എടുത്ത കെ.സുധാകരന്‍ തന്‍റെ വാര്‍ത്താസമ്മേളനത്തിന്‍റെ പൂര്‍ണരൂപം കണ്ടുകാണില്ലെന്നും പ്രശാന്ത് പറഞ്ഞു.

തനിക്ക് വേണ്ടി അല്ലാതെ മറ്റൊരാൾക്ക് വേണ്ടിയും പ്രവർത്തിക്കില്ലെന്ന ശീലമാണ് പാലോട് രവിക്ക് ഉള്ളത്. തന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാലോട് രവി ഉൾപ്പെടെയുള്ളവരാണെന്ന ആരോപണവുമായി ഇന്നലെ പരസ്യമായി രം​ഗത്തെത്തിയ പ്രശാന്തിനെ പാർട്ടി പുറത്താക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here