ദേശീയ ഗാനം മൊബൈലില്‍ നോക്കി ആലപിച്ച് മുരളീധരന്‍; പതാക തല തിരിച്ച് സുരേന്ദ്രന്‍, വെട്ടിലായി ബി ജെ പി

മൊബൈല്‍ ഫോണില്‍ നോക്കി ദേശീയ ഗാനം ആലപിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരമാണ് മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന പാടി മന്ത്രി വിവാദത്തിലായത്. രാജ്യസ്നേഹികള്‍ ബി ജെ പിക്കാരാണെന്ന അവകാശവാദം ഉന്നയിക്കാന്‍ മാത്രം അറിയാവുന്നവര്‍ക്ക് ദേശീയഗാനവുമറിയില്ല ദേശീയ പതാകയുമറിയില്ല എന്ന് പറയുന്നതില്‍പ്പരം നാണക്കേട് വേറെയില്ല.

ദേശീയ പതാക തലതിരിച്ചുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വെട്ടിലായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയും വിവാദത്തിലായത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു. അതിനിടയില്‍ പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്തു.അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി.

ബിജെപിയുടെ പ്രധാന നേതാക്കള്‍ക്ക് രാജ്യത്തെക്കുറിച്ച് അറിയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് തീരെ അറിയുമോ…? ഇനിയും എവിടെയൊക്കെ ബിജെപി നേതാക്കള്‍ക്ക് ഈ പി‍ഴവ് സംഭവിച്ചുവെന്നത് വൈകാതെ പുറത്തു വരും.വീണ്ടും വീണ്ടും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായിരിക്കുകയാണ് ബിജെപി നേതൃത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News