ജാതി മതങ്ങളുടെ പേരില്‍ വിവേചനം പാടില്ല, നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായി രാജ്യത്ത് സംഭവിക്കുന്നു: മന്ത്രി കെ.എന്‍ ബാലഗോപാല്‍

ജാതി മതങ്ങളുടെ പേരില്‍ വിവേചനം പാടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായി രാജ്യത്തിന്റെ പലയിടത്തും സംഭവിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അന്ധവിശ്വാസങ്ങളെ മറികടക്കാന്‍ ശാസ്ത്ര ചിന്ത അനിവാര്യമാണ്. സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കണമെന്നും മന്ത്രി പറഞ്ഞു.

ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പുരോഗമന പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യത്തിന് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയൊരു ഇന്ത്യക്കായി കൈ കോര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ കെ എന്‍ ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി. സല്യൂട്ട് സ്വീകരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel