ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നാം ചെറുക്കണം: മന്ത്രി വി അബ്ദുറഹ്മാന്‍

എന്ത് പ്രതിസന്ധികളുണ്ടായാലും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഓരോരുത്തരും തീരുമാനമെടുക്കേണ്ട കാലമാണെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നാം ചെറുക്കണമെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മന്ത്രി വ്യക്തമാക്കി.

വര്‍ഗ്ഗീയ ദ്രുവീകരണങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണം. കൊവിഡിനെ ചെറുക്കാനുള്ള പോരാട്ടത്തില്‍ സ്വാതന്ത്ര സമരത്തിലെപ്പോലെയുള്ള ഐക്യമുണ്ടാകണമെന്നും വി അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി അനില്‍ പതാക ഉയര്‍ത്തി. ഓഫീസ് ജീവനക്കാരും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. മലപ്പുറത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി.

എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷപരിപാടികള്‍. രാവിലെ 8.40ന് സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ആഘോഷ പരിപാടികള്‍ക്കു തുടക്കമായത്.

സ്വാന്ത്ര്യദിന പരേഡില്‍ എം.എസ്.പി ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.സി ഉണ്ണികൃഷ്ണന്‍ പരേഡ് കമാന്‍ഡറും സബ്ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍ സെക്കന്‍ഡ് കമാന്‍ഡറുമായി. കോവിഡ് മുന്നണി പോരാളികളികളുടെ പ്രതിനിധികളായി ക്ഷണിച്ച മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍, മൂന്ന് ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News