ഒളിംപിക്സിൽ പൊരുതി തോറ്റവർക്ക് സമ്മാനം; ടോക്കിയോയിൽ മെഡൽ നഷ്ടമായവർക്ക് ടാറ്റ ആള്‍ട്രോസ് കാർ സമ്മാനമായി നൽകുന്നു

ടോക്കിയോ ഒളിംപിക്‌സിൽ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡൽ നഷ്ടമായവർക്ക് സമ്മാനമായി ആൾട്രോസ് നൽകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. ഒളിംപിക്‌സിൽ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയുടെ കായിക ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂട്ടിച്ചേർത്തു. നീരജ് ചോപ്ര, മീരാബായ് ചാനു എന്നിവരുൾപ്പടെ ചില കായിക താരങ്ങൾ മെഡൽ സ്വന്തമാക്കിയിരുന്നു. എന്നാൽ കഠിന പരിശ്രമങ്ങളിലൂടെ മെഡലിനരികെ എത്തിയിട്ടും സ്വന്തമാക്കാൻ സാധിക്കാത്തവരുടെ മികച്ച പ്രകടനങ്ങളും പ്രശംസനീയമാണ്.

അങ്ങനെയുള്ള കായികതാരങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം അവർക്ക് ടാറ്റാ മോട്ടോഴ്‌സ് വാഹനവും നൽകുന്നു. മെഡൽ നേടുക എന്നതിലുപരി രാജ്യത്തെ പ്രതിനിധീകരിച്ച്‌ ഒളിംപിക്‌സ് പോലുള്ള മത്സരങ്ങളിൽ പങ്കെടുത്തവരുടെ പ്രയത്‌നങ്ങൾ ചെറുതല്ല. മെഡൽ കൈവരിച്ചില്ലെങ്കിലും രാജ്യത്തെ നൂറു കോടി ജനങ്ങളുടെ ഹൃദത്തിൽ ഇടം പിടിക്കാൻ ഈ കായിക താരങ്ങൾക്ക് സാധിച്ചു.

ഇന്ത്യയിലെ വളർന്നു വരുന്ന മറ്റു കായികതാരങ്ങൾക്ക് ഇതൊരു പ്രചോദനമാവുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൽ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഹൈ സ്ട്രീറ്റ് ഗോൾഡ് നിറത്തിലുള്ള ആൾട്രോസ് പ്രീമിയം ഹാച്ബാക്കാണ് താരങ്ങൾക്ക് നൽകുക. ടാറ്റയുടെ പ്രീമിയം ഹാച്ബാക്കാണ് ആൾട്രോസ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ വാഹനത്തിന് ഗ്ലോബൽ എൻസിഎപിയുടെ 5-സ്റ്റാർ സുരക്ഷ ഉറപ്പു നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News