ചര്‍മ്മസംരക്ഷണത്തിന് എബിസിസി ജ്യൂസ്

ചർമ്മസംരക്ഷണത്തിന് നിരവധി ടിപ്പുകൾ പരീക്ഷിക്കാറുണ്ട് നമ്മൾ. എന്നാൽ അതിനായി ചിലപ്രത്യേക പാനീയങ്ങൾ കുടിക്കുന്നതും ഉചിതമാണ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ സി. ചർമ്മ സംരക്ഷണത്തിന് സഹായകമാകുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം

നാരങ്ങ വെള്ളം

ഇളം ചൂടുവെള്ളത്തിൽ ഒരു സ്പൂൺ നാരങ്ങ നീരും ഒരു സ്പൂൺ തേനും ചേർക്കുന്നത് ഒരു ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുകയും ആന്റിഓക്‌സിഡന്റുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ ശുദ്ധീകരിക്കും. നാരങ്ങയിലെ വിറ്റാമിൻ സി ചർമ്മത്തെ ഈർപ്പമുള്ളതും പുതുമയുള്ളതുമാക്കി നിലനിർത്തുന്നു. ഇടയ്ക്കിടെ ഇതു കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് നല്ലതാണ്.

പുതിന വെള്ളം

മുഖക്കുരു, വരണ്ട ചർമ്മം തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങൾ അകറ്റുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് പുതിന വെള്ളം. പുതിനയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ശരീരത്തെ ശുദ്ധീകരിക്കുകയും ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. പുതിന വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാനും നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.

മഞ്ഞൾ വെള്ളം

മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചർമ്മസൗന്ദര്യത്തിന് ഏറെ നല്ലതാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് ഉചിതം.

എബിസിസി ജ്യൂസ്

വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള പാനീയമാണ് എബിസിസി ജ്യൂസ്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, വെള്ളരി എന്നിവയെയാണ് എബിസിസി ജ്യൂസ് എന്ന് പറയുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ മുഖക്കുരുവിനെ തടയാനും ചുളിവുകൾ, പിഗ്മെന്റേഷൻ എന്നിവ തടയാനും സഹായിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel