മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി കൊളത്തൂർ പരവക്കുഴിയിൽ വീരാൻ ഹാജിയുടെ മകൻ ഹാരിസ് (26) ആണ് മരിച്ചത്.

കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം താഴെ മൈലാമ്പാടം വെള്ളപ്പാടത്ത് നിന്നാണ് ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയത്.ഉച്ചയോടെ ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിങ് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News