ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്തരക്കിലോ കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വിപണിയില്‍ ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ വാഹനപരിശോധനക്കിടയില്‍ പിടികൂടിയത്.

വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ വീട്ടില്‍ അമീര്‍ (36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടില്‍ വീട്ടില്‍ അഷ്‌റഫ് (43), തമിഴ്നാട് തേനി വടക്കുതറ വീഥിയില്‍ മുരുകേശ്വരി (45) എന്നിവരെയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ഇവര്‍ കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. മഞ്ചേരി കച്ചേരിപ്പടി ബൈപ്പാസില്‍വെച്ചാണ് ഇവര്‍ പിടിയിലായത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘത്തെ തമിഴ്നാട്ടിലേക്ക് അയച്ചതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. നിഗീഷ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here