ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ ലോറിക്കടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ ലോറിക്കടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ട് 5.30-ഓടെയാണ് അപകടമുണ്ടായത്.

വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് എടപ്പാളില്‍ നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ഓഫീസിനടുത്തുള്ള പള്ളിക്കുമുന്‍പില്‍ വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.

മുന്നില്‍പ്പോകുകയായിരുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ എതിരേ വാഹനം വന്നതോടെ ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണം.

വീഴ്ചയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോയിരുന്നു. ഷുഹൈബിനെ എടപ്പാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷുഹൈബ് മരണപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here