വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ പൊലീസുകാരനെ ഇടിച്ച് തെറുപ്പിച്ചു; വീഡിയോ വൈറൽ

 വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കാർ ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ച് തെറുപ്പിച്ചത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസുകാരൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കാർ വേഗത കൂട്ടി കുതിക്കുകയായിരുന്നു.

കാർ തടയാൻ ശ്രമിച്ച പൊലീസുകാരനെ വലിച്ചിഴച്ച് കാർ മുന്നോട്ട് നീങ്ങുകയായിരുന്നു. കാർ ഇടിച്ചതിനെ തുടർന്ന് വീഴാതിരിക്കാനായി ബോണറ്റിൽ പിടിച്ച് കിടക്കാൻ പൊലീസുകാരൻ ശ്രമിച്ചു. എന്നാൽ കാർ വേഗത കുറച്ചില്ല. ബോണറ്റിൽ പിടിച്ച് തൂങ്ങി കിടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പൊലീസുകാരന്റെ തല ഗ്ലാസിൽ പിടിക്കുന്നതും റോഡിലേക്ക് വീഴുന്നതും വിഡിയോയിൽ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News