വ​നി​താ ഡോ​ക്ട​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തിരുവനന്തപുരത്ത് വ​നി​താ ഡോ​ക്ട​ർ​ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബേ​ക്ക​റി ന​ട​ത്തു​ന്ന അ​ന​സ്, സെ​ബി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ്റി​ങ്ങ​ല്‍ സ്വകാര്യ ആശുപത്രിയിലെ വ​നി​താ ഡോ​ക്ട​റാ​ണ് ശ​നി​യാ​ഴ്ച അ​ർ​ധ രാ​ത്രി അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​ർ വ​നി​താ ഡോ​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ചെ​രി​പ്പ് ഊ​രി എ​റി​ഞ്ഞെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൈ​ക്ക് പ​രി​ക്കേ​റ്റാ​ണ് ര​ണ്ട് പേ​ർ മെ​ഡി​ക്ക​ൽ സെ​ൻറ​റി​ലെ​ത്തി​യ​ത്. ഇ​വ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റോ​ടും ന​ഴ്‌​സി​നോ​ടും അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഡോ​ക്ട​ർ​ക്ക് നേ​രേ അ​തി​ക്ര​മ​മു​ണ്ടാ​കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ ര​ണ്ട് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചി​രു​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News