സുഹാസിനിയ്ക്കിന്ന് അറുപതാം പിറന്നാൾ

തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയ്ക്കിന്ന് അറുപതാം പിറന്നാൾ. 1961 ഓഗസ്റ്റ് 15-നാണ് സുഹാസിനി ജനിച്ചത്. മലയാളികളുടെ പ്രിയ നടിയാണ് സുഹാസിനി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി അഭിനയിച്ചു.

1983-ല്‍ പത്മരാജന്‍ ചിത്രമായ ‘കൂടെവിടെ’യില്‍ മമ്മൂട്ടിയുടെ നായികയായാണ് മലയാളത്തിലെ അരങ്ങേറ്റം. തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ച സുഹാസിനി ദേശീയ അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പ്രശസ്ത സിനിമ സംവിധായകന്‍ മണിരത്‌നത്തിന്റെ പത്നിയാണ് സുഹാസിനി.

പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുഹാസിനി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. അച്ഛന്‍ ചാരുഹാസനൊപ്പമുള്ള ചിത്രവും സഹോദരിമാരായ സുഭാഷിണി, നന്ദിനി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് പങ്കുവച്ചത്. ‘വികാരനിര്‍ഭരമായ ഈ ചിത്രം ഷെയര്‍ ചെയ്യാതെയെങ്ങനെ?’ എന്ന അടിക്കുറിപ്പോടെയാണ് അച്ഛനുമായുള്ള ചിത്രം താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

പിറന്നാളിൽ കുടുംബാഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെ നിരവധിപ്പേരാണ് സുഹാസിനിയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
‘പ്രിയപ്പെട്ട സുഹൃത്തും സഹോദരിയുമായ ഹാസിനിയ്ക്ക് ഈ പ്രത്യേക അവസരത്തില്‍ അനേകം ആശംസകള്‍ നേരുന്നു. മനോഹരമായ ഒരു ദിനവും വര്‍ഷവും ആശംസിക്കുന്നു.

നീ ഞങ്ങളെ എന്നും പ്രചോദിപ്പിക്കുന്നു. നമ്മുടെ സുഹൃദ്ബന്ധത്തെ ഞാന്‍ ഏറ്റവും വിലമതിക്കുന്നു. ലവ് യൂ,’ നടിയും സുഹാസിനിയുടെ സുഹൃത്തുമായ പൂര്‍ണിമ ഭാഗ്യരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News