ആഭ്യന്തര പ്രശ്‌നം തെരുവില്‍ അല്ല പറയേണ്ടത്; ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്

എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്. എം എസ് എഫ് ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി സമസ്ത നേതാവ് സമദ് പൂക്കോട്ടൂര്‍. ആഭ്യന്തര പ്രശ്‌നം തെരുവില്‍ അല്ല പറയേണ്ടതന്ന് സുന്നി യുവജന സംഘം നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വനിതാ കമ്മീഷനെ സമീപിക്കാന്‍ കുടുംബ കോടതിയിലെ പ്രശ്‌നമാണോ എന്നും ഹരിത ഭാരവാഹികളെ അദ്ദേഹം പരിഹാസിച്ചു. എം എസ് എഫ് പൂക്കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘വിചാരം’ വേദിയിലാണ് വിവാദ പരാമര്‍ശം.

ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവില്‍ അല്ല പറയേണ്ടത്. വനിതാ കമ്മീഷനെ സമീപിക്കാന്‍ കുടുംബ കോടതിയിലെ പ്രശ്‌നമാണോ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനിതാ കമ്മീഷനെ സമീപിക്കുകയല്ല വേണ്ടത്. സമദ് പൂക്കോട്ടൂര്‍ ‘വിചാരം’ പരിപാടിയില്‍ സംസാരിക്കവേ കുറ്റപ്പെടുത്തി.

അതേസമയം വിഷയത്തില്‍ പഴുതടച്ച അന്വേഷണത്തിനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചു. എം എസ് എഫിന്റെ നേതൃത്വത്തിലെ പ്രമുഖര്‍ക്കെതിരായ പരാതിയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ വിഷയത്തില്‍ കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം മാത്രമായിരിക്കും പ്രതികള്‍ക്കെതിരായ നടപടിയുണ്ടാകുക. രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഹരിത ഭാരവാ?ഹികളുടെ പരാതി പിന്‍വലിപ്പിക്കാന്‍ മുസ്ലിം ലീ?ഗിലെ പ്രമുഖര്‍ ഇടപെടുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

നേരത്തെ ഹരിത ഭാരവാഹികള്‍ വനിതാ കമ്മിഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്ന് പിഎംഎ സലാം മുന്നറിയിപ്പ് നല്ഡകിയിരുന്നു. എം എസ് എഫിലും ഹരിതയിലും ഉണ്ടായ ചില അനൈക്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലിരിക്കെ ചില ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചതായി വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ സാധിച്ചു. ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസില്‍ ഒറ്റക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തിയതാണ്. പി എം എ സലാം പറഞ്ഞു.

‘എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്ത് ഒരു പകല്‍ മുഴുവനും ഈ വിഷയം ചര്‍ച്ച ചെയ്തതുമാണ്. മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ കുട്ടി അഹമ്മദ്കുട്ടി, എം എസ് എഫിന്റെ ചുമതലയുളള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.

ഹരിത ഭാരവാഹികളുമായി എം എസ് എഫ് ദേശീയ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയതാണ്. അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പാര്‍ട്ടി പരിഗണനയിലിരിക്കെ ഇത്തരം കാര്യങ്ങള്‍ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ട് പോകുന്നതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംസ്ഥാന വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ല.’ പി എം എ സലാം വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel