പുറത്തുപോകാന്‍ താത്പര്യമുള്ളവര്‍ക്ക് പോകാം, അതിനുള്ള സംരക്ഷണമൊരുക്കും; പ്രസ്താവനയിറക്കി താലിബാന്‍

അഫ്ഗാനിസ്താന്‍ ഭരണം താലിബാന് ലഭിക്കുമെന്ന് ഉറപ്പായിരിക്കെ രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് താലിബാന്‍ കീഴടക്കിയിരുന്നു. കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങുകയാണ് അഫ്ഗാന്‍ സര്‍ക്കാര്‍. രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. ഇപ്പോള്‍ കാബൂളിന്റെ നാല് വശവും താലിബാന്‍ വളഞ്ഞു കഴിഞ്ഞു.

എന്നാല്‍ ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്നും നഗരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സുരക്ഷിത വഴിയൊരുക്കുമെന്നും സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്നും താലിബാന്‍ പ്രസ്താവനയിറക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കും മറ്റ് സംരംഭകര്‍ക്കും സംരക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതായും ജനങ്ങളുടെ ജീവനും പണവും സ്ഥാപനങ്ങളും സായുധ സംഘത്താല്‍ അക്രമിക്കപ്പെടില്ലെന്ന പ്രസ്താവനയും അവര്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം താലിബാന്‍ കാബൂളും വളഞ്ഞതോടെ അഫ്ഗാനില്‍ അധികാര കൈമാറ്റം നടക്കും. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവയ്ക്കും. അഫ്ഗാന്റെ അധികാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വല്‍ അറിയിച്ചു. അബ്ദുള്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റ് ആക. കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പുനല്‍കി.

താത്ക്കാലിക ഭരണകൂടത്തിന് സമാധാനപരമായി അധികാരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തത്.

ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 22ന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News