“മോദി രാജിവെക്കുക”; സ്വാതന്ത്ര്യ ദിനത്തില്‍ ലണ്ടനില്‍ മോദിവിരുദ്ധ ബാനര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ ലണ്ടനില്‍ മോദിവിരുദ്ധ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് പ്രതിഷേധത്തിന് പിന്നിലുള്ളത്.

മോദി രാജിവെക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണങ്ങള്‍ നിരത്തിയുള്ള വാര്‍ത്താ കുറിപ്പും സംഘം പുറത്തിറക്കി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെ പാലത്തിലാണ് ‘മോദി രാജിവെക്കുക’ എന്നെഴുതിയ കുറ്റന്‍ ബാനര്‍ ഉയര്‍ന്നത്.

മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യയും ആള്‍കൂട്ട ആക്രമണങ്ങളും, ദലിത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ബലാത്സംഗങ്ങളും കൊലകളും, കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റ് വല്‍ക്കരണം, മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടല്‍, കശ്മീര്‍ നിയമം തുടങ്ങിയ വിഷയങ്ങളാണ് വാര്‍ത്തക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത്.

പ്രതിഷേധവുമായി ഇവര്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമീഷന് മുന്നില്‍ മെഴുകുതിരി തെളിയിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. റിസൈന്‍ മോദി എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News