പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു

പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു. 93 വയസായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ അന്തരിച്ച ഖയ്യാമിന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

ദേശീയ പുരസ്‌കാര ജേതാവ് കുടിയായിരുന്ന കൗർ ഹിന്ദി, ഉറുദു ഭാഷകളിലാണ് പ്രധാനമായും പാടിയത്. അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ മഹ്‌മൂദ് സഹുര്‍ ഖയ്യാമിന്റെ ഭാര്യയാണ് ജഗ്ജിത് കൗർ.

തും അപ്ന രാഞ്ചോ ഖം, അപ്നി പരേഷാനി മുജേ ദേ ദോ (ഷാഗൂന്‍-1964), ഖാമോഷ് സിന്ദഗി കോ, അഫ്‌സാന മില്‍ ഗയ (ദില്‍ ഇ നാദാന്‍-1953), പെഹലേ തോ ആങ്ക് മിലാന (ഷോല ഓര്‍ ഷബ്‌നം-1961), സദാ ചിഡിയ ദാ ചമ്പ വേ (കഭി കഭി-1976), കഹേ കോ ബ്യാഹി ബൈഡ്‌സ് (ഉമരേ ജാന്‍-1981) തുടങ്ങിയ ശ്രദ്ധേയമായ ഗാനങ്ങളും കൗർ ആലപിച്ചിരുന്നു.

കൗറിന്റെ ഭർത്താവ് 2019ൽ മുംബൈയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെതുടർന്ന് നേരത്തെ അന്തരിച്ചിരുന്നു . 2012ൽ ഇവരുടെ മകൻ പ്രദീപും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജഗ്ജിത് കൗറിന്റെ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ സംസ്‌കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel