ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍(75) അന്തരിച്ചു. അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു ഗര്‍ഡ് മുള്ളര്‍. ബുണ്ടസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോഡ് ഗര്‍ഡ് മുള്ളര്‍ക്കായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ് മുള്ളര്‍.

1964 മുതല്‍ 1979 വരെ അദ്ദേഹം ബയേണു വേണ്ടി കളിച്ചിരുന്നു. ബയേണൊപ്പം 14 കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ജര്‍മ്മനിക്ക് ഒപ്പം 1974ലെ ലോകകപ്പും അദ്ദേഹം നേടി. 1970ല്‍ ബാലന്‍ ദി ഓര്‍ പുരസ്‌കാരവും ഗര്‍ഡ് മുള്ളര്‍ നേടി. 32 ബുണ്ടസ് ലീഗ് ഹാട്രിക്ക് സ്വന്തം പേരില്‍ ഉള്ള മുള്ളര്‍ 7 തവണ ബുണ്ടസ് ലീഗ് ടോപ് സ്‌കോറര്‍ ആയി ലീഗ് ഫിനിഷ് ചെയ്തിട്ടുണ്ട്. ജര്‍മ്മനിക്കു വേണ്ടി 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ നേടിയതും മുള്ളറിനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News