ചക്കിന് വച്ചത് കൊക്കിന് കൊണ്ടു പണിക്കരെയും സുരേന്ദ്രൻജിയെയും എയറിൽ കയറ്റി സോഷ്യൽ മീഡിയ.
രാജ്യം 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിനത്തിൽ ശ്രീജിത്ത് പണിക്കരെയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഥവാ സുരേന്ദ്രൻജിയെയും എയറിൽ കയറ്റി നിർത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏറെക്കുറെ ചക്കിന് വച്ചത് കൊക്കിന് കൊണ്ടെന്ന അവസ്ഥയിൽ തന്നെയാണിപ്പോൾ കാര്യങ്ങളുടെ കിടപ്പെന്ന് പറയാതെ വയ്യ.
“ജീവിതത്തിൽ ആദ്യമായി ദേശീയ പാത കൈകൊണ്ട് തൊടാൻ പോകുന്ന പാർട്ടിക്കാരോട് ഒന്നേ പറയാനുള്ളൂ… പതാക ഉയർത്തുമ്പോൾ കുങ്കുമനിറം മുകളിലും പച്ചനിറം താഴെയും ആയിരിക്കണം.. ശീലം ഇല്ലാത്തതല്ലേ… അതുകൊണ്ട് ഓർമ്മിപ്പിച്ചെന്നു മാത്രം… അപ്പൊ ശരി… നടക്കട്ടെ…” എന്നാണ് ശ്രീജിത്ത് പണിക്കർ മൂന്ന് ദിവസങ്ങൾക്ക് മുൻപ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
പക്ഷെ ശ്രീജിത്തിന്റെ പോസ്റ്റിന് പുറകെ ബി ജെ പി ആസ്ഥാനത്ത് പതാക തലകീഴായി ഉയർത്തിയിരിക്കുകയാണ് കെ സുരേന്ദ്രൻ. പതാക പകുതി ഉയര്‍ത്തി ‘ഭാരത് മാതാ കി’ എന്ന മുദ്രാവാക്യം വിളി തുടങ്ങിയപ്പോഴാണ് പതാക തല തിരിഞ്ഞെന്ന കാര്യം ബോധ്യമായത്. അമളി പറ്റിയെന്ന് കണ്ടെത്തിയതോടെ പതാക തിരിച്ചിറക്കി പ്രശനം അങ്ങ് പരിഹരിച്ച സുരേന്ദ്രനെ ട്രോളര്‍മാര്‍ നൂറുകണക്കിന് കമന്റുകളുമായി മൂടിയിരിക്കുകയാണിപ്പോൾ.
കെ സുരേന്ദ്രൻ ശ്രീജിത്ത് പണിക്കരുടെ ഉപദേശം കേട്ടിരുന്നെങ്കിൽ പാവം സുരേന്ദ്രൻജീക്ക് ഈ അവസ്ഥ വരികയേ ഇല്ലായിരുന്നുവെന്നാണിപ്പോൾ നാട്ടുകാർ പറയുന്നത്.രസകരമായ കമന്റുകൾ കാണാം….
‘എന്തായി പണിക്കരെ ഇതൊന്നു സുരയോട് പറയാതിരുന്നത്….കഷ്ട്ടം’
‘ഇനി കുങ്കുമ കളർ മുകളിൽ കാണണം എന്നുള്ളവർ മോബൈൽ തല കീഴായി പിടിച്ചു നോക്കുക….
ജയ് സംഗശക്തി👍💪’
‘ചെല സിൽമേല് ജോത്‌സ്യം , ഭാവി പറയൽ പരിപാടികളൊക്കെ നടത്തുന്നവരുടെ പേര് പണിക്കർ എന്നായിരിക്കും . സിൽമേല് ഓർടെ പ്രവചനോം കൃത്യമായിരിക്കും ….
ശ്രീജിത്ത് പണിക്കർ ( പ്രവചന വിദഗ്ധൻ )
ഭാവി , ഭൂതം , കൈ നോട്ടം , വാസ്തു , ജോത്സ്യം, ജാതകം എന്നിവ മിതമായ നിരക്കിൽ ചെയ്തു കൊടുക്കും
കൂടോട് കൂടിയ തത്തയേയും, ചീട്ടുകളും ആവശ്യമുണ്ട്.’
എന്താല്ലേ !! എന്തായാലും കപട ദേശസ്നേഹികൾ കണ്ടം വഴി നിർത്താതെ ഓടിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ദേശീയ പതാകയോട് സ്വാതന്ത്ര്യദിനത്തിൽ അനാദരവ് കാണിച്ചതിന്‍റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ് എടുത്തിട്ടുണ്ട് . തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കെ സുരേന്ദ്രൻ ഇന്ന് രാവിലെ ബിജെപി കാര്യാലയത്തിൽ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. അബദ്ധം പറ്റിയെന്ന് കണ്ടപ്പോൾ പതാക പിന്നീട് നേരെ ഉയർത്തുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.