സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ച് ഡി വൈ എഫ് ഐ

ഇന്ത്യന്‍ ഭരണഘടന ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്ന കാലയളവിലാണ് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഭരണഘടനയിലെ ഏറ്റവും മഹത്തായ മൂല്യങ്ങളായ – മതനിരപേക്ഷത – ഫെഡറലിസം – ജനാധിപത്യം – സമത്വം എന്നിവയ്ക്ക് നേരെ സംഘടിതമായ കടന്നാക്രമണം നടക്കുകയാണ്.

ആര്‍ എസ് എസിന്റെ ലക്ഷ്യമായ മതരാഷ്ട്രത്തിലേക്കുള്ളചുവടുവയ്പ്പുകള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ ‘ഭരണഘടനയെ സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന വ്യാപകമായി ഡി വൈ എഫ് ഐ സ്വാതന്ത്ര സംരക്ഷണ ജ്വാല സംഘടിപ്പിച്ചു. മേഖലാ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.

സംസ്ഥാന സെക്രട്ടറി എ എ റഹിം എറണാകുളത്തും പ്രസിഡന്റ് എസ് സതീഷ് തൃശൂരും ട്രഷറര്‍ എസ് കെ സജീഷ് കോഴിക്കോടും പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ യു ജനീഷ് കുമാര്‍ എം എല്‍ എ പത്തനംതിട്ടയിലും കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമായ വി കെ സനോജ് കണ്ണൂരിലും പരിപാടി ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News