സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബോണസ് ഓണത്തിന് മുന്‍പ് ലഭ്യമാക്കുംമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് ഉറപ്പ് നല്‍കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കൊടുത്ത അതേ നിരക്കിലുള്ള ബോണസ് ഓണത്തിന് മുമ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് 20% ബോണസും 9500/രൂപ അഡ്വാന്‍സും ഈ മാസം 17-ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലാളികള്‍ക്ക് ബോണസായി 20 ശതമാനവും ഇന്‍സന്റീവായി 9.90 ശതമാനവും നല്‍കാന്‍ തൊഴില്‍ വകുപ്പ് തീരുമാനിച്ചു.

ടെക്‌സ്റ്റൈല്‍ മേഖലയിലെ ബോണസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തരമായി വ്യവസായ ബന്ധസമിതി യോഗം ചേരുന്നതിന് ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ നല്‍കും.
തോട്ടം ഉടമകളുമായി ഉടനടി ഓണ്‍ലൈന്‍ യോഗം നടത്തും ഇതിനായി ലേമ്പര്‍ കമ്മീഷണര്‍ക്ക് ചുമതലപ്പെടുത്തി.

പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് എക്‌സ്‌ഗ്രേഷ്യാ നല്‍കുന്നതു സംബന്ധിച്ച ഫയല്‍ ധന വകുപ്പിന്റെ പരിഗണനയിലാണ്. എല്ലാ ക്ഷേമനിധി ബോര്‍ഡുകള്‍ക്കും ആവശ്യമായ ഫണ്ട് നല്‍കിയിട്ടുണ്ട്. സാങ്കേതികപരമായി ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് ഓണത്തിന് മുന്‍പ് സഹായധനം വിതരണം ചെയ്യാന്‍ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ എളമരം കരീം ,ആര്‍.ചന്ദ്രശേഖരന്‍, കെ.പി.രാജേന്ദ്രന്‍, ശിവജി, ബാബു ദിവാകരന് ,അഡ്വ.എം. റഹ്ത്തുള്ള പ്രധാനപ്പെട്ട ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്രയും മന്ത്രിക്കൊപ്പം യോഗത്തിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News