കൊളോണിയല്‍ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലെ ആശയങ്ങള്‍ കാലിക പ്രസക്തി ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊളോണിയല്‍ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലെ ആശയങ്ങള്‍ കാലിക പ്രസക്തി ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളോട് നീതി കാണിക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന് പരിശോധിക്കണം. ഇന്ത്യ ജനാധിപത്യ സമത്വ പരമാധികാര പാതയിലൂടെ തന്നെയാണോ മുന്നോട്ട് പോകുന്നത് എന്ന് പരിശോധിക്കണം

സ്വാതന്ത്ര്യ സമരത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് പോലെ പ്രധാനമാണ് ആ പോരാട്ടത്തിന്റെ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ നമ്മള്‍ നടത്തുന്ന ഇടപെടലുകളും. കൊളനിവല്‍കരണത്തിന് എതിരെ നമ്മള്‍ നടത്തിയ ചെറുത്തു നില്‍പ്പ് ലോകത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ടായിരുന്നു.

പൂര്‍ണ സ്വരാജ് എന്ന ആശയം കോണ്‍ഗ്രസ് അംഗീകരിക്കുന്നതിനും മുന്‍പ് കമ്യൂണിസ്റ്റ് നേതാക്കള്‍ മുന്നോട്ട് വെച്ചിരുന്നു. വിപ്ലവത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. യുവത്വത്തെ ഇത് സ്വാതന്ത്ര്യ സമരത്തിലേക്ക് ആകര്‍ഷിച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിലക്കിയ ഘട്ടത്തിലും ഒളിവില്‍ കഴിഞ്ഞു പോരാട്ടത്തിന്റെ ഭാഗമായി. ഈ കാലഘട്ടത്തില്‍ രൂപം കൊണ്ട കര്‍ഷക വിദ്യാര്‍ത്ഥി സംഘടനകള്‍ നിര്‍ണായക പങ്ക് വഹിച്ചു. കയ്യൂര്‍ സമരം ഉള്‍പ്പടെ നിരവധി പോരാട്ടങ്ങളും നീക്കങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായി നടത്തിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

മഹാരാഷ്ട്ര, ബംഗാള്‍, ആന്ധ്ര, ആസാം എന്നിവിടങ്ങളിലും ഇതേ കാലഘട്ടത്തില്‍ പോരാട്ടങ്ങള്‍ നടന്നു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ട പാരമ്പര്യം ഇല്ലാത്ത ബിജെപി സ്വയം രാജ്യ സ്‌നേഹികളാണ് എന്ന് പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യം ലക്ഷ്യമില്ലാതെ ഇരുന്ന ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അവരില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ശാസ്ത്ര സാങ്കേതിക മേഖലയില്‍ കൈവരിച്ച അഭിവൃദ്ധിയുടെ ഫലം ചിലര്‍ക്ക് മാത്രമായി ലഭിച്ചു. സാമ്പത്തിക സമത്വം എന്നത് ഇപ്പോഴും സ്വപ്നമായി തുടരുന്നു. കമ്യൂണിസ്‌റ് അധികാരത്തില്‍ എത്തിയ ഇടങ്ങളില്‍ ഇതിന് പരിമിത സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് മാറ്റം കൊണ്ട് വരാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂപരിഷ്‌കരണം നടത്തിയും അയിത്തം ഇല്ലായ്മ ചെയ്തും ജാതീയ വിവേചനം ഇല്ലാതാക്കിയും മാറ്റങ്ങള്‍ കൊണ്ട് വന്നു. സ്ത്രീ സമത്വം എന്ന ആശയത്തിന് ഒപ്പം എന്നും കമ്യൂണിസ്റ്റുകാര്‍ അടിയുറച്ച് നിന്നിട്ടുണ്ട്. സാമൂഹിക പരിഷ്‌കരണ നീക്കങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ എല്ലാ കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊണ്ടു.

ആരോഗ്യ സേവനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വഹിക്കാന്‍ കഴിയുന്ന നിലയില്‍ ലഭ്യമാക്കണം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഇത് തന്നെ ആണ് ഏറ്റവും പ്രാധാന്യമുള്ള വിഷയം. സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം പല പ്രശ്‌നങ്ങള്‍ നേരിടുന്നു.

ജനങ്ങളെ വിഭജിച്ചും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്തും കേന്ദ്ര സര്ക്കാര് നമ്മള്‍ പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ മൂല്യം ഇല്ലാതാകുന്നു. ഇതിനായി ഉപയോഗിച്ച സിഎഎ ഉള്‍പ്പടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എതിര്‍ത്തു. സംസ്ഥാനങ്ങളിലെ അധികാരം ഇല്ലാതായാല്‍ എന്ത് സംഭവിക്കും എന്നതിന് ജമ്മു കശ്മീര്‍ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News