ദേശീയ പതാക തലതിരിച്ച് ഉയർത്തി; സുരേന്ദ്രന്റെ പേരിൽ കേസെടുത്തു

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.പരാതിയുടെ അടിസ്ഥാനത്തിൽ സി പി ഐ എം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപ് സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ ആണ് കേസ്.ദേശീയ പതാകയെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബി ജെ പി ആസ്ഥാനത്ത് പതാക ഉയര്‍ത്തവെയാണ് അമളി പറ്റിയത്. പതാക പകുതി ഉയര്‍ത്തി ‘ഭാരത് മാതാ കി’ എന്ന മുദ്രാവാക്യം വിളി തുടങ്ങിയപ്പോഴാണ് പതാക തല തിരിഞ്ഞെന്ന കാര്യം ബോധ്യമായത്. അമളി പറ്റിയെന്ന് കണ്ടെത്തിയതോടെ പതാക തിരിച്ചിറക്കുകയായിരുന്നു.

അതേസമയം, ബി ജെ പി സംസ്ഥാന അധ്യക്ഷന് പുറമെ മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാലും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കയര്‍ കുരുങ്ങിയതാണ് പതാക തലകീഴീക്കി ഉയര്‍ത്താന്‍ കാരണമായതെന്നാണ് വിശദീകരണം. എന്നാല്‍, തലകീഴാക്കി കെട്ടിയതാണ് അമളിപ്പറ്റാന്‍ കാരണമെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here