പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാടാണ് സംഭവം.

വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യ ബേബി ഫെമിന (37) മകന്‍ ഷെരീഫ് (7) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഷെരീഫിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫെമിന അപകടത്തില്‍പ്പെട്ടത്.

ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. നാട്ടുകാരെത്തിയാണ് ഇവരെ കരയ്ക്കെത്തിച്ചത്. ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News